2011 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച





എസ്‌എസ്‌എഫ്‌ പുത്തംവീട്‌ യുണിറ്റ്‌ റിലീഫ്‌ വിതരണം ചെയ്‌തു
വെളളില: എസ്‌എസ്‌എഫ്‌ വെളളില പുത്തംവീട്‌ യൂണിറ്റ്‌ റിലീഫ്‌ വിതരണവും മതപ്രഭാഷണവും നടന്നു. കൊടക്കാട്‌ സിറാജുല്‍ ഹുദാ മദ്രസയില്‍വെച്ച്‌ നടന്ന പരിപാടി വഹാബ്‌ സഖാഫി മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. റിലീഫ്‌ വിതരണം സിദ്ധീഖ്‌ അഹ്‌സനി നിര്‍വ്വഹിച്ചു. അസീസ്‌ മുസ്‌്‌ലിയാര്‍, പി കെ മുഹമ്മദലി ഫൈസി, എ പി ഇബ്രാഹീം, യാസിര്‍ സഖാഫി, നജീബ്‌ മാരാതൊടി, ശഫീഖ്‌ പാലക്കോളി സംബന്ധിച്ചു.

2011 ജൂൺ 17, വെള്ളിയാഴ്‌ച

വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ്‌ രിസാലക്ക്‌ വരിചേരുന്നു

എസ്‌എസ്‌എഫ്‌ വെളളില പുത്തംവീട്‌

യൂണിറ്റ്‌ കൗണ്‍സില്‍ സമാപിച്ചു

വെളളില: എസ്‌എസ്‌എഫ്‌ വെളളില പുത്തംവീട്‌ യൂണിറ്റ്‌ കൗണ്‍സില്‍ സമാപിച്ചു. കോഴിക്കോട്ടുപറമ്പ്‌ ഓഫീസില്‍ നടന്ന പരിപാടി ഡിവിഷന്‍ സെക്രട്ടറി പി അബ്‌്‌ദുറഹ്‌്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. പി കെ ശഫീഖ്‌ മുസ്‌്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി യാസിര്‍മുസ്‌്‌ലിയാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. റഫീഖ്‌ സഖാഫി കൗണ്‍സില്‍ നിയന്ത്രിച്ചു. കെ സ്വാലിഹ്‌, റാഷിദ്‌ ടി, ഹാരിസ്‌ മുസ്‌ലിയാര്‍ സംബന്ധിച്ചു.

2011 മാർച്ച് 4, വെള്ളിയാഴ്‌ച

എസ്‌എസ്‌എഫ്‌ വെളളില സെക്‌ടര്‍ പഠനോത്സവം സമാപിച്ചു

വെളളില: എസ്‌എസ്‌എഫ്‌ വെളളില സെക്‌ടര്‍ പഠനോത്സവം സമാപിച്ചു. പുളിശ്ശീരിക്കുന്ന്‌ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടിക്ക്‌ പി ടി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പരീക്ഷക്കുളള മുന്നൊരുക്കത്തിന്‌ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ മികച്ച അഭിപ്രായമാണു സെക്‌ടര്‍ കമ്മിറ്റിക്ക്‌ ലഭിച്ചത്‌.